വണ്‍വേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ: കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക്
തിരുവനന്തപുരം: വണ്‍വേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തും. വേനൽക്കാലത്തെ അധിക തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സര്‍വീസ് നടത്തുന്നത്. ജൂലൈ ഒന്നിന് കൊച്ചുവേളിയില്‍ നിന്ന് രാവിലെ 10.45 ന് പുറപ്പെടുന്ന ട്രെയിന്‍ അന്ന് രാത്രി 10 ന് മംഗളൂരുവില്‍ എത്തും.കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, കോഴിക്കോട് , കണ്ണൂര്‍, കാസർഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റേഷന്‍ അനുവദിച്ചിട്ടുള്ളത്.