തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് നിരക്കിൽ വൻ വർദ്ധന

0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ നിരക്ക് വർദ്ധന. തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ ജൂലൈ മുതൽ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീ ഇനത്തിൽ നൽകണം. അടുത്ത വർഷങ്ങളിലും സമാന രീതിയിൽ യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചിലവ് അധികമാകും.

ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി വർധിപ്പിച്ചത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി അടയ്‌ക്കണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *