ലഹരി വിമുക്ത ക്യാമ്പെയിനുമായി എം.എസ്.എൻ കോളേജ്
ചവറ: ചവറ എം എസ് എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസും എൻ.എസ് എസ് യൂണിറ്റിൻ്റേയും നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടവും പ്രതിജ്ഞയും സംഘടിപ്പിച്ചു. മദ്യത്തിന്റേയും മയക്കുമരുന്നിന്‍റെയും ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് യുവതല മുറയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ. മധു ആർ ഉദ്ഘാടനം ചെയ്തു ജോയിൻ്റ് ഡയറക്ടർ പ്രൊഫ.എൻ ഗോപാലകൃഷ്ണപിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാനേജർ എൻ. രാജൻ പിളള, , ഡോ.കെ.ഗോവിന്ദൻ കുട്ടി, ഡോ ജോസഫ് ജെയിംസ്, പ്രൊഫ. വാസുദേവൻ പിളള . പ്രൊഫ. ബൈജു ജെ.ജെ,പ്രൊഫ. അനന്തകൃഷ്ണൻ ,പ്രൊഫ. രാജൻ പിള്ള , പ്രൊഫ. അരുൺ അരവിന്ദ് , പ്രൊഫ. സന്തോഷ് കുമാർ , ശ്രീ സുരേഷ് ബാബു സ്റ്റുഡൻസ് സെക്രട്ടറിമാരായ ഫാത്തിമ , ശ്രീ പാർവ്വതി, ദേവി , ഗോഡ്വിൻഎന്നിവർ നേതൃത്വം നൽകി.