വീരമൃത്യു വരിച്ച മലയാളി ജവാന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാനായ വിഷ്ണുവിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്. തിരുവനന്തപുരത്തെ വിഷ്ണുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

നേരത്തെ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ, മന്ത്രിമാരായ ജി ആർ അനിൽ, ചിഞ്ചുറാണി, ശിവൻ കുട്ടി എന്നിവരും അനുശോചനം അറിയിക്കാൻ വിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കരുമൻകോട് ശാന്തി കുടീരം പൊതുശ്‌മശാനത്തില്‍ വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു യാത്രയപ്പ് ചടങ്ങുകൾ
Spread the love

Leave a Reply

Your email address will not be published. Required fields are marked *