ആരോഗ്യം മോശമായി; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ച് അതിഷി
ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ഡൽഹിയിൽ വെള്ളക്ഷാം രൂക്ഷമായ സാഹചര്യത്തിൽ ഹരിയാനയിൽ നിന്ന് ഡൽഹിക്ക് അവകാശപ്പെട്ട ജലം വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് അതിഷി നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ 5 ദിവസമായി നിരാഹാരം തുടരുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങാണ് അതിഷി നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതിഷിയുടെ ഷുഗർ ലെവൽ അപകടകരമാം വിധം താഴ്ന്നതിനെത്തുടർന്ന് എൽഎൻജെപി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.
ഹരിയാന ഡൽഹിക്കു നൽകി വന്നിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതോടെയാണ് ഡൽഹിൽ ക്ഷാമം രൂക്ഷമായത്. ഇതു പരിഹരിക്കാനാി കേന്ദ്ര സർക്കാർ ഇടപെടണമെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആവശ്യം