ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം വൈകും
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം വൈകും. ജാമ്യം ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ജയിലിൽ തുടരാനാണ് അരവിന് കെജ്രിവാളിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരത്തെ കേസിൽ ജാമ്യം നൽകിക്കൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേറ്റ് ചെയ്തതിനെതിരെ അരവിന്ദരിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജയിലിൽ തുടരാൻ നിർദ്ദേശിച്ച സുപ്രീംകോടതി കെജ്രിവാളിന്റെ ഹർജി ബുധനാഴ്ച പരിശോധിക്കുമെന്നും അറിയിച്ചു.
ഇതിനുമുൻപ് വിചാരണ കോടതി കെജ്രിവാളിന് ജൂൺ 20 ന് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വിധി റദ്ദ് ചെയ്യുകയായിരുന്നു. വിധി പറയുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിയ കോടതി കേസിന്റെ മുഴുവൻ രേഖകളും പഠിക്കാനുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനാണ് വിചാരണ കോടതിയുടെ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തത്. അതേസമയം ജാമ്യം അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണ് എന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു