ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ച് സലാം എയർ
മസ്‌ക്കറ്റ്: സലാം എയര്‍ ചെന്നൈ- മസ്‌ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ 11നാണ് സര്‍വീസ് ആരംഭിക്കുക. രണ്ട് ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. മസ്‌ക്കറ്റില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. ചെന്നൈയില്‍ നിന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മടക്ക യാത്രയും ഉണ്ടാകും. മസ്‌ക്കറ്റില്‍ നിന്ന് രാത്രി 11 മണിയ്‌ക്ക് പുറപ്പെടുന്ന വിമാനം ചെന്നൈയില്‍ വൈകിട്ട് 4.15ന് എത്തും. രാവിലെ 5മണിയ്‌ക്ക് ചെന്നൈയില്‍ നിന്നും മടങ്ങുന്ന വിമാനം രാവിലെ 7.25ന് മസ്‌ക്കറ്റിലെത്തും.
ജൂലൈ രണ്ട് മുതല്‍ സലാം എയര്‍ ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഡല്‍ഹിയിലേക്കുള്ള സര്‍വീസ്. നേരത്തെ, കോഡ്‌ഷെയർ പാർട്ണർഷിപ്പിലൂടെ സലാം എയർ 1,750 യാത്രക്കാർക്ക് 56 സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കിയിരുന്നു. മറ്റൊരു എയർലൈൻ നടത്തുന്ന വിമാനത്തിൽ ഒരു എയർലൈൻ അതിന്റെ ഡിസൈനർ കോഡ് സ്ഥാപിക്കുകയും യാത്രക്കായുള്ള ടിക്കറ്റുകൾ വിൽക്കുകയും ചെയ്യുന്ന മാർക്കറ്റിങ് രീതിയാണ് കോഡ് ഷെയറിങ്ങ്.
സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് കഴിഞ്ഞ വർഷമാണ് സർവിസുകൾ പുനരാരംഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് മസ്കത്തിൽനിന്ന് നേരിട്ട് സർവിസുകൾ നടത്തുന്നുണ്ട്