ഗോഹത്യ: മധ്യപ്രദേശിൽ നാലു പേർ അറസ്റ്റിൽ
മൊറേന: മധ്യപ്രദേശിലെ മൊറേനയിൽ ഗോഹത്യ നടത്തിയതിന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളും കസ്റ്റഡിയിലുണ്ട്.നൂറാബാദ് ജില്ലയിലെ ബംഗാളി കോളനിയിലുള്ള വീട്ടിൽ നിന്നു പശുമാംസവും പശുത്തോലും കണ്ടെത്തിയതിനു പിന്നാലെയാണു നടപടി. അറസ്റ്റിലായവരിൽ അസ്ഗർ, റീത്വ എന്നിവർക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി.
പശുവിനെ കൊല്ലാൻ ശ്രമിക്കുന്നതിനെ എതിർത്തപ്പോൾ തന്നെ ചിലർ ചേർന്ന് മർദിച്ചെന്ന് ആരോപിച്ച് ഗ്രാമവാസി അനിപാൽ ഗുർജാർ വെള്ളിയാഴ്ച വൈകിട്ട് പൊലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടു ചാക്ക് നിറയെ മാംസവും എല്ലുകളും തോലും കണ്ടെടുത്തത്