കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്

0

കോട്ടയം: കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോ​ഗമായിരുന്നു അതുല്യ കലാകാരൻ കൊല്ലം സുധിയുടേത്. 2023 ജൂൺ അ‍ഞ്ചിനാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോ​ഗം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് രേണു. ഇപ്പോഴിതാ രേണു അഭിനയരം​ഗത്തേക്ക് കടക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. നാടക റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം ‘ഇരട്ടനഗരം’ പ്രദർശനത്തിന് എത്തും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്
Spread the love

Leave a Reply

Your email address will not be published. Required fields are marked *