ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പുതിയ മെത്രാപ്പോലീത്തായ്ക്ക് കല്പക വൃക്ഷതൈ സമ്മാനവുമായി നിരണം ഇടവക.
തിരുവല്ല : പരിസ്ഥിതി സംരക്ഷണം ദൈവീക നിയോഗമാക്കി കൊണ്ട് ഹരിത ഭംഗികൊണ്ട് സഭയുടെ ഒരോ കാമ്പസും വൃത്യസ്തമാക്കിയ ആത്മീയ ആചാര്യനായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഭാഗ്യസ്മരണിയനായ അഭിവന്ദ്യ മോറാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ.
120 ഏക്കർ വരുന്ന സഭയുടെ ആസ്ഥാനത്ത് മൂവായിരത്തോളം മരങ്ങളും ഫലവ്യക്ഷങ്ങളും ഉണ്ട്. 7 ഏക്കറോളം വരുന്ന കുളവും ഈ കാമ്പസിന്റെ മറ്റൊരു ആകർഷണീയമാണ്. മണ്ണിനെയും മരങ്ങളെയ്യം ഏറെ സ്നേഹിച്ചിരുന്ന പ്രകൃതി സ്നേഹി വരും തലമുറയ്ക്ക് വേണ്ടി നട്ട് വളർത്തിയ തണൽ എന്നും ഓർമിക്കപെടും.ദേശാടന പക്ഷികൾ ഉൾപ്പടെ നൂറിലേറെ ഇനങ്ങളിലുള്ള പറവകളും ഈ ഹരിത തോട്ടത്തിലുണ്ട്.
മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ ബാക്കിയാക്കിയ അത്മീയവും – സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുയാണ് പരമ പ്രധാനമായ ലക്ഷ്യമെന്ന് പിൻഗാമിയായ അഭിവന്ദ്യ മോറാൻ മാർ ഡോ.സാമുവല്‍ തിയോഫിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. സ്ഥാനാഭിഷേക ത്തിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക കല്പക വൃക്ഷതൈ സമ്മാനിച്ചു.
ആഗോള സഭയുടെ പുതിയ പരമാധ്യക്ഷൻ ഡോ.സാമുവല്‍ മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്തായെ അനുമോദിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നും അനേകം പേർ എത്തിയിരുന്നു.
ആത്മീയ സാംസ്ക്കാരിക സാമൂഹിക രംഗത്ത് നിരവധി പേർ പൂച്ചെണ്ടുകളും,കസവ് ഷാളുകളും മറ്റും മെത്രാപ്പോലീത്തായ്ക്ക് സമ്മാനിച്ചപ്പോൾ ഹരിത സമ്മാനമാണ് പരിസ്ഥിതി പ്രവർത്തകനും സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക സെക്രട്ടറി ക്കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള മെത്രാപ്പോലീത്തായ്ക്ക് സമ്മാനിച്ചത്.
ഇടവകയുടെ അനുമോദന ഫലകം വികാരി മർക്കോസ് പള്ളിക്കുന്നേൽ, അജോയി കെ വർഗ്ഗീസ് എന്നിവർ ചേർന്ന് മെത്രാപ്പോലീത്തായ്ക്ക് സമ്മാനിച്ചു.