തിങ്കളാഴ്ച മുതൽ മിൽമയുടെ ട്രേഡ് യൂണിയനുകൾ സംയുക്ത സമരത്തിലേക്ക്

0

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. മിൽമയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്‍റിന് ഇക്കാര്യം ആവശ്യപ്പെട്ട് നേട്ടീസ് സമർപ്പിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഡയറക്‌ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *