സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേരളം

0

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടന്ന ധന മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രത്തോട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം. അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ മനുഷ്യ വിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ കേരളത്തിനുണ്ട് എന്നും അത് നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകരമായ നിലയിലുള്ള സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്നും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി കേന്ദ്ര ധനമകാരമന്ത്രി നിർമ്മലാ സീതാരാമൻ വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ടു വർഷക്കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായം കേരളം ആവശ്യപ്പെട്ടത്.

കേന്ദ്രസർക്കാറിന്റെ പല നയങ്ങളും നടപടികളും കോവിഡ് ആഘാതത്തിൽ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തടസ്സമാകുന്നു എന്നും കേരളത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധിയിലുള്ള വായ്പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളത് ധന മന്ത്രി വ്യക്തമാക്കി.

സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും പബ്ലിക് അക്കൗണ്ടിലെ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ പെടുത്തി വായ്പ അനുവാദത്തിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്തുന്നുവിനും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *