ഡൽഹിയിൽ രൂക്ഷമായ ജലക്ഷാമം: നിരാഹാര സമരവുമായി മന്ത്രി അതിഷി മെർലേന

0

 

ന്യൂഡൽഹി: ദിനംപ്രതി വർദ്ധിച്ചുവരുന്ന ജലക്ഷാമത്തെ തുടർന്ന് ഡൽഹി മന്ത്രിയായ അതിഷി മെർലേന നിരാഹാര സമരം ആരംഭിച്ചു. ഹരിയാന സർക്കാർ കൂടുതൽ ജലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

നിലവിൽ ഡൽഹിയിൽ ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ ചൂട് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.. ദിനംപ്രതി ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ ചൂട് വർദ്ധിക്കുന്ന തോടൊപ്പം ജലക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഡൽഹി മന്ത്രിയായ അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

രണ്ടാഴ്ചയായി 100 ദശലക്ഷം ഗ്യാലന്റെ കുറവ് ഹരിയാന നൽകുന്ന ജലത്തിന്റെ അളവിൽ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ അതിഷി 28 ലക്ഷത്തിൽപരം പേരെ ഇത് ബുദ്ധിമുട്ടിലാക്കി എന്നും രണ്ടുദിവസമായി 120 ദശലക്ഷം ഗ്യാലൻ വെള്ളം ഹരിയാന വെട്ടി കുറച്ചെന്നും അതിഷി പറഞ്ഞു.

അതേസമയം അതിഷിയുടെ സമരം വിജയം കാണുമെന്നും ഡൽഹിയിലെ ജനങ്ങൾ ദാഹജലത്തിനായി നെട്ടോട്ടമോടുന്നത് വേദനിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ജയിലിൽ നിന്നും നൽകിയ സന്ദേശത്തിൽ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ ആണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയിലിൽ നിന്നുള്ള സന്ദേശം വായിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *