ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി കേരളം: ആറുമാസത്തിനുള്ളിൽ തട്ടിയെടുത്തത് 617.59 കോടി
ഓൺലൈനിലൂടെയുള്ള തട്ടിപ്പിൽ കുരുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ തട്ടിയെടുത്തത് 617.5 9 കോടി രൂപയാണ്. അതായത് ഒരു മാസം തട്ടിയെടുത്തത് നൂറുകോടിയിലേറെ രൂപ.
617.59 കോടി രൂപയാണ് 2023 ഡിസംബർ മുതൽ ഈ വർഷം മെയ് 31 വരെയുള്ള കണക്കനുസരിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിപ്പുകാർ തട്ടിയെടുത്തത്. പോലീസിന് ഇതിൽ പിടിച്ചെടുക്കാൻ കഴിഞ്ഞത് 9.67 കോടി രൂപ മാത്രമാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് വലിയ തോതിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് സംസ്ഥാനത്തുനിന്നും കോടികൾ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിപ്പുകാർ തട്ടിയെടുക്കുന്നത് .
2024 ഏപ്രിലിൽ 136 കോടിയിലേറെ രൂപയും മെയ് മാസത്തിൽ 181 കോടിയിലേറെ രൂപയും ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 126 കോടിയിലേറെ രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ തട്ടിയെടുത്തപ്പോൾ ഇതിൽ ഒരു കോടിയോളം രൂപ മാത്രമാണ് പോലീസിന് വീണ്ടെടുക്കാൻ സാധിച്ചത്.
പിന്നീട് മാർച്ച് മാസത്തിൽ 86,1131,348 കോടി രൂപയും ഇത്തരത്തിൽ നഷ്ടപ്പെട്ടു. 73,411,60.14 രൂപ മാത്രമാണ് 2023 ഡിസംബറിൽ നഷ്ടപ്പെട്ട 54,3112,232 രൂപയിൽ നിന്നും പിടിച്ചു പോലീസിന് തിരിച്ചുപിടിക്കാൻ ആയത്. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്