പൊറോട്ടയും ചക്കയും അമിതയളവിൽ നൽകി. ഫാമിലെ 5 പശുക്കൾ ചത്തു

0

 

കൊല്ലം : വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.  പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു.

അവശനിലയിലായ കന്നുകാലികൾക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊറോട്ട ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ അമ്ലവിഷബാധയും നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിച്ചേക്കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *