ചന്ദ്രബാബു നായിഡു നാളെ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ആന്ധ്രാപ്രദേശ്: ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാകുന്നതിലൂടെ നാലാം തവണയാണ് ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിൽ വച്ച് നാളെ പകൽ 11. 27നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുക്കും. ടി ഡി പി ജനറൽ സെക്രട്ടറിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലൊകേഷും ജനസേനാ നേതാവ് എൻ മനോഹറും നാളെ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭയിൽ 2 മന്ത്രി സ്ഥാനമാണ് ബി ജെ പി ആവശ്യപ്പെടുന്നത്. ആകെ 175 അംഗങ്ങളുള്ള സഭയിൽ 135 ടി ഡി പി , 21 ജനസേനയിലും, 8 ബി ജെ പി എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. അതേ സമയം ജനസേനാ നേതാവ് പവൻ കല്യാൺ ഉപ മുഖ്യമന്ത്രി പദവും 5 മന്ത്രി സ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ