മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

0

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം.മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന.

ടിഡിപി – ജെഡിയു സഖ്യകക്ഷികൾ മുന്നോട്ടുവച്ച പ്രാഥമിക ആവശ്യങ്ങളുടെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും, മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി സ്ഥാനത്തും, അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനത്തും, എസ് ജയശങ്കർ വിദേശ കാര്യ മന്ത്രി സ്ഥാനത്തും തുടരുമെന്നാണ് സൂചന.

പീയൂഷ് ഗോയലിന് ധനമന്ത്രി സ്ഥാനം ലഭിക്കും എന്നും സൂചനയുണ്ട്. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ ഭാഗമായ,ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ നാല് വകുപ്പുകളും,ബിജെപി തന്നെ കൈവശം വക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. വിദ്യാഭ്യാസം സാംസ്കാരികം എന്നിവകുപ്പുകളും വിട്ടു നൽകില്ല. റെയിൽവേ വകുപ്പ് വിട്ട് നൽകാൻ ബിജെപിക്ക് താല്പര്യമില്ലെങ്കിലും, ടിഡിപി യും ജെഡിയുവും റെയിൽവേക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *