അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

0

 

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മൂക്കയിൽ കിഴക്ക് നൂറ്റിപ്പത്തിൽചിറയിൽ ബിനോയി ആൻ്റണി-നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ ബിനോയ് ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.

വീടിനു മുന്നിൽ കളിച്ചു കൊണ്ടു നിന്ന കുട്ടിയെ പെട്ടന്ന് കാണാതായതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് തോട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *