സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. ഒറ്റയടിക്ക് 1520 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഇന്ന് (08/06/2024) ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയിലെത്തി.ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു.