സി.ഐ. ആൻഡ്രിക് ഗ്രോമിക്കിന് സസ്പെൻഷൻ
തൃശൂർ: മാധ്യമപ്രവർത്തകൻ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയ സി.ഐ. ക്ക് എതിരെ കർശന നടപടി. അതിരപ്പള്ളി സി.ഐ. ആൻഡ്രിക് ഗ്രോമിക്കിന് സസ്പെൻഷൻ. റൂബിൻ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ.പി. ക്കു മാറ്റി. റൂബിനെ നേരത്തെ കള്ള കേസിൽ കുടുക്കിയ സംഭവത്തിലും പുനരന്വേഷണം. ഉത്തരമേഖല ഐജി കെ സേതുരാമന്റേതാണ് ഉത്തരവ്.
സി.ഐ. ആൻഡ്രിക് ഗ്രോമിക്കിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. റൂബിൻ ലാലിനെ മർദിച്ചു. മൊബൈൽ ഫോൺ നശിപ്പിച്ചെന്നും കണ്ടെത്തി. അറസ്റ്റിൽ പാലിക്കേണ്ട നടപടികൾ പാലിച്ചില്ല. നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്‌തു. ലോക്കപ്പിൽ വസ്ത്രം ഇല്ലാതെ നിർത്തി. പൊലിസിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും കണ്ടെത്തൽ.
തൃശൂർ അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്. റൂബിൻ ലാലിന്റെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. അർധരാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
റൂബിൻ ലാലിന്റെ അറസ്റ്റ് മറച്ചുവെച്ചത് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണവും ഫോൺ രേഖയും പുറത്തുവന്നിരുന്നു. റൂബിൻ ലാലിന്റെ അറസ്റ്റിൽ വീഴ്ച സമ്മതിച്ചുള്ള പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അറസ്റ്റിനുള്ള മാനദണ്ഡം പാലിച്ചില്ലെന്നും വിവസ്ത്രനാക്കി നിർത്തിയതും വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ പ്രതിച്ഛായ സിഐ ആൻഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും തൃശൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രിക് ഗ്രോമിക്കിന്റേത് കടുത്ത ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.