സ്വർണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ

0

കണ്ണൂർ: വിമാനത്താവളം വിഴി സ്വർണക്കടത്തിയ എയർ ഇന്ത്യഎക്സ് പ്രസ് ജീവനക്കാരൻ പിചിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ. സ്വർണക്കടത്ത് കേസിൽ പിടിയിലായ എയർഹോസ്റ്റസ് സുരഭിയെ സ്വർണം കടത്താൻ നിയോ​ഗിച്ചത് സുഹൈലാണെന്നും ഡിആർഐ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ പല തവണകളായി 20 കിലോയോളം സ്വർണം കടത്തിയതായാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും വിവരം

Spread the love

Leave a Reply

Your email address will not be published. Required fields are marked *