റിലയൻസ് ആഫ്രിക്കയിലേക്കും,മുകേഷ് അംബാനിയുടെ വൻ നീക്കം
ആഫ്രിക്കയിലെ മൊബൈൽ ബ്രോഡ്ബാൻഡ് വിപണിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് പ്രവേശിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള റാഡിസിസ് കോർപ്പറേഷൻ ഇതിന്റെ ഭാഗമായി ഘാനയിലെ നെക്സ്റ്റ്-ജെൻ ഇൻഫ്രാകോ (എൻജിഐസി ) എന്ന കമ്പനിക്ക് നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യം, ആപ്ലിക്കേഷനുകൾ, സ്മാർട്ട് ഫോണുകൾ എന്നിവ നൽകുമെന്ന് എൻജിഐസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹർകിരത് സിംഗ് അറിയിച്ചു.ഈ പങ്കാളിത്തം ആഫ്രിക്കയിൽ മിതമായ നിരക്കിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഉപകരിക്കും.
ഘാനയിലെ മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ഈ കമ്പനി പുതിയ 5G സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ ലക്ഷ്യം ആഫ്രിക്ക പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്‌ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ്. 15 വർഷത്തേക്ക് എൻജിഐസിക്ക് ലഭിച്ച ലൈസൻസ് സാധുതയുള്ളതാണെങ്കിലും, ഒരു ദശാബ്ദത്തേക്ക് ഘാനയിൽ 5G സേവനങ്ങൾ നൽകാനുള്ള പ്രത്യേക അവകാശം എൻജിഐസിക്ക് കൈവശമുണ്ട്