കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്; മന്ത്രി കെ രാധാകൃഷ്ണൻ

0

കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ശത്രു ഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകി എന്ന തരത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ് എന്ന് പറഞ്ഞ അദ്ദേഹം ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും പറഞ്ഞു.

കർണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ തന്നെയും കർണാടക സർക്കാറിനെയും താഴെ ഇറക്കുന്നതിനായി പഞ്ചബലി നടത്തിയെന്ന് ഡി കെ ശിവകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ ഒരു കാര്യം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്നും ഇത്തരത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വാർത്ത കുറിപ്പിലൂടെയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചത്.

52 മൃഗങ്ങളെ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ ബലി നൽകിയെന്നാണ് ശിവകുമാർ ആരോപിക്കുന്നത്. ഡികെയുടെ ആരോപണം പുറത്തുവന്നതോടെ കണ്ണൂരിലാണ് മൃഗബലി നടന്നത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

കണ്ണൂരിൽ ഉള്ള തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജകൾ നടത്താറില്ല. നൂറുകണക്കിന് ശത്രുസംഹാര പൂജകൾ നടക്കാറുള്ള മാടായി ക്ഷേത്രം ആണ് ശത്രു സംഹാര പൂജയ്‌ക്ക് പ്രസിദ്ധം. രാജരാജേശ്വര ക്ഷേത്രത്തിൽ മറ്റ് വഴിപാടുകൾക്കാണ് പ്രാധാന്യം നൽകുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *