വൈക്കം താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് യു.ഡി.എഫ് പിടിച്ചെടുത്തു

0

വൈക്കം: സംസ്ഥാന കാർഷികവികസന ബാങ്കിൻ്റെ ഭരണം പിടിച്ചെടുക്കുന്നതിനു വേണ്ടി സി.പി.എം ൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നടത്തിയ എല്ലാ അട്ടിമറികളേയും തകർത്ത് വൈക്കത്ത് യു ഡി എഫ് ചരിത്രവിജയം കുറിച്ചു.
വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കെ. 951 ലേക്ക് 30 ന്  നടന്ന വാശിയേറിയ മത്സരത്തിൽ യുഡിഎഫിൻ്റെ പതിനൊന്ന് സാരഥികളും ആയിരങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതു കോട്ടയിലെ യു ഡി എഫ് വിജയംജനങ്ങളുടെ താക്കീതാണ്.

യു.ഡി.എഫ് പാനലിൽ മത്സരിച്ച പോൾസൺ ജോസഫ്, അക്കരപ്പാടം ശശി, സി.എം ജോർജജ് , വി.എം. തോമസ്, രാജു കെ. കെ., കെ.എസ്. ബിജു മോൻ, ജോൺ വി , വനിതാ വിഭാഗത്തിൽ മത്സരിച്ച തങ്കമ്മ വർഗ്ഗീസ്, അനിതാ ജി നായർ, എലിസബത്ത് ജോൺ, സംവരണ വിഭാഗത്തിൽ ‘മത്സരിച്ച വിജയൻ വി. എന്നിവർ ആയിരങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തെരഞ്ഞെടുപ്പിന് ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് പോലീസ് സംരക്ഷണവും, സുതാര്യത ഉറപ്പുവരുത്താനായി കോടതി പ്രത്യേക നിരീക്ഷകനേയും, വീഡിയോ റെക്കോഡിങ്ങും ഏർപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *