എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ബാങ്ക്
ന്യൂഡല്‍ഹി: റിവാര്‍ഡ് പോയിന്റ് റിഡംപ്ഷന്‍ സംബന്ധിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോക്താക്കള്‍ തുടര്‍ച്ചയായി എത്തുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിയിപ്പ് നല്കിയിരിക്കുയാണ് എസ്ബിഐ.
വിവിധ ബാങ്കിംഗ് ചാനലുകളിലൂടെ നടത്തുന്ന പതിവ് ഇടപാടുകള്‍ക്കായി, കോര്‍പ്പറേറ്റ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നു. ഓരോ പോയിന്റിന്റെയും മൂല്യം 25 പൈസയ്‌ക്ക് തുല്യമാണ്.
പല ഉപയോക്താക്കള്‍ക്കും അവരുടെ പോയിന്റുകള്‍ മാസങ്ങളോളം ഉപയോഗിക്കാറില്ല. ഇങ്ങനെ വരുന്ന പോയിന്റുകള്‍ ഹാക്കര്‍മാര്‍ക്ക് അവരുടെ നേട്ടത്തിനായി ഉപയോഗിക്കാം. എസ്എംഎസ് വഴിയോ വാട്സ്ആപ്പ് വഴിയോ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷനോ ഫയലോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.
എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കേണ്ട വിധം – https://www.rewardz.sbi/ എന്നതിലൂടെ എസ്ബിഐ പോയിന്റുകള്‍ റിഡീം ചെയ്യാം. പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിന്, ആദ്യം രജിസ്റ്റര്‍ ചെയ്യണം. https://www.rewardz.sbi/ ല്‍ കയറി പുതിയ ഉപയോക്താക്കളു’ടെ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് എസ്ബിഐ റിവാര്‍ഡ് കസ്റ്റമര്‍ ഐഡി നല്‍കുക.
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നല്‍കിയിരിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നല്‍കുക.നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങള്‍ പരിശോധിച്ച് റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കുക