ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട ജനവിധി നാളെ

0

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടിൽ വോട്ടെടുപ്പ് നടക്കുക .ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് നാളെ വോട്ടെടുപ്പ്.

ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക.

57 മണ്ഡലങ്ങളിലായി 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. നരേന്ദ്ര മോദിക്ക്‌ പുറമെ ബോളിവുഡ് നടി കങ്കണ റണാവ​ത്ത്, കോൺ​​ഗ്ര​​സ് നേ​​താ​​വ് ആ​​ന​​ന്ദ് ശ​​ർ​​മ, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദ്, ലാ​​ലു​​പ്ര​​സാ​​ദി​​ന്‍റെ മ​​ക​​ൾ മി​​ർ​​സ ഭാരതി തുടങ്ങിയവരും ജനവിധി തേടും.

2019ൽ 57 സീ​​റ്റി​​ൽ 32 സീറ്റിൽ എ​​ൻഡി​​എ​​ വിജയിച്ചപ്പോൾ യുപിഎക്ക്‌ ലഭിച്ചത് 9 സീറ്റുകൾ മാത്രമാണ്. ബാക്കി 16 സീ​​റ്റു​​ക​​ളി​​ലാ​​യി തൃണമൂൽ കോൺഗ്രസ്, ബി.​​ജെ.​ഡിയും വിജയിച്ചു. എന്നാൽ ഇത്തവണ മാറിയ രാ​​ഷ്​​ട്രീ​​യ സാഹചര്യവും ​ ക​​ർ​​ഷ​​ക സ​​മ​​ര​​വും തൊ​​ഴി​​ലി​​ല്ലാ​​യ്മ​യും വി​​ല​​ക്ക​​യ​​റ്റ​​വു​​മെ​​ല്ലാം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *