കെഎസ്ആർടിസി ബസിൽ പിറന്ന കുഞ്ഞിന് മന്ത്രി ഗണേഷ് കുമാറിന്‍റെ സമ്മാനം

0

ത‌ൃശൂർ: കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ സമ്മാനം. ഇന്നലെ ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിലെത്തി കെഎസ്ആർടിസി അധികൃതർ സമ്മാനംകൈമാറി. സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി തൃശ്ശൂർ അമല ഹോസ്പിറ്റൽ മാനേജ്മെന്‍റ് അനുമോദന യോഗം സംഘടിപ്പിച്ചു.

തിരുനാവായ സ്വദേശിനിയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന യുവതി പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്‍റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *