പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച

0

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച നടക്കും. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് നടത്തും. ശനിയാഴ്ച ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു സമയപരിധി അവസാനിച്ചു. ഇതുവരെ 4,65,960 വിദ്യാർഥികളാണ് അപേക്ഷിച്ചത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ- 82,434.

അപേക്ഷകരിൽ 4.32 ലക്ഷം എസ്എസ്എൽസി പാസായവരും 23699 സിബിഎസ്ഇക്കാരും 2461 ഐസിഎസ്ഇക്കാരും മറ്റ് വിഭാഗങ്ങളിലായി 7372 വിദ്യാർഥികളുമുണ്ട്. ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *