കൊല്ലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി
കൊല്ലം: മരുത്തടിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. പുനലൂരിൽ നിന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏപ്രിൽ 17 -നാണ് പാമ്പിനെ ആദ്യമായി നാട്ടുകാർ കാണുന്നത്. കടൽ ഭിത്തിക്കിടയിൽ നിലയുറപ്പിച്ച പാമ്പ് കോഴികളേയും പൂച്ചയേയും അകത്താക്കുക പതിവായിരുന്നു. ഇതിനു മുൻപ് രണ്ടു തവണ കൂടി പാമ്പ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്ന് രാവിലെ പാമ്പിനെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.