നാല് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ നാല് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ധാക്കിയത്. കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ കൂടാതെ മസ്കറ്റിൽ നിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളുമാണ് എയർ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.
വിമാനങ്ങൾ റദ്ദാക്കിയത് ജീവനക്കാരുടെ കുറവുമൂലം ആണെന്നാണ് വിവരം. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് രാത്രി 8.25ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും കരിപ്പൂരിൽ നിന്നും മസ്കറ്റിലേക്ക് രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും ആണ് കരിപ്പൂരിൽ നിന്നും റദ്ദാക്കിയിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ.
ഇതുകൂടാതെ റിയാദിൽ നിന്നും കരിപ്പൂരിലേക്ക് രാത്രി 11.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും മസ്കറ്റിൽ നിന്നും കരിപ്പൂരിലേക്ക് 2.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും ആണ് റദ്ദാക്കിയ മറ്റ് രണ്ട് സർവീസുകൾ. അതേസമയം ഇന്നലെ രാത്രി 7. 20ന് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു.
ടേക്ക് ഓഫ് ചെയ്ത ഉടൻതന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതരായി മാറ്റുകയും ചെയ്തിരുന്നു