ഗുജറാത്തിലെ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പടെ 24 മരണം

0

ഗുജറാത്ത്: രാജ്‌കോട്ടിൽ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം. 24 ഓളം പേർ മരിച്ചു. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടിആർപി ഗെയിം സോണിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംങ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. അപകടം എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് സൂചന.

മൃതദേഹങ്ങൾ തിരിച്ചറയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു. യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സോണെന്നും ഇയാൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം പൂർത്തിയായതുശേഷം മാത്രമേ മരണസംഖ്യ എത്രയെന്ന് പറയാനാകു എന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *