നടി മീരാ വാസുദേവൻ വിവാഹിതയായി: വരൻ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
സിനിമാ- ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനായിക മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കുടുംബവിളക്ക് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. കൊയമ്പത്തൂരിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സമൂഹമാധ്യമത്തിലൂടെ മീരാ വാസുദേവൻ തന്നെയാണ് വിവാഹക്കാര്യം പങ്കു വച്ചത്.
ഞങ്ങൾ വിവാഹിതരായി. കോയമ്പത്തൂരിൽ വച്ച് ഏപ്രിൽ 24നാണ് ഞാനും വിപിനും വിവാഹിതരായത്. ഇന്ന് ദമ്പതികളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഞാനും വിപിനും 2019 മുതൽ ഒരു പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ആ സൗഹൃദം ഒടുവിൽ വിവാഹത്തിലത്തി. എന്‍റെ പ്രൊഫഷണൽ യാത്രയിൽ പിന്തുണ നൽകിയ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും സന്തോഷത്തോടെ ഈ വർത്ത പങ്കു വയ്ക്കുകയാണ് എന്നാണ് മീര കുറിച്ചിരിക്കുന്നത്. വിവാഹചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്