താമരക്കുളം ചത്തിയറ താൽക്കാലിക പാലം അപകടത്തിൽ

0

താമരക്കുളം ചത്തിയറ പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബദൽ സംവിധാനമായി നിർമിച്ച താൽക്കാലിക പാലം അപകടത്തിൽ. മഴയെ തുടർന്ന് അതിലേക്കുള്ള അപ്രോച്ച് റോഡ് ചെളി നിറഞ്ഞ് അത്യന്തം അപകടകരമായ അവസ്ഥയിലാണ്. അധ്യായന വർഷം ആരംഭിക്കാനിരിക്കെ ട്യൂഷനും മറ്റുമായി നൂറുകണക്കിന് കുട്ടികൾ പോകുന്ന ഈ വഴി അശാസ്ത്രീയമായി നിർമ്മിക്കുകയും മാനദണ്ഡം ലംഘിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ ഇന്ന്പ്രതിഷേധം സംഘടിപ്പിച്ചു. മാനദണ്ഡം ലംഘിച്ചുകൊണ്ട് കരാറുകാരനുമായി അധികാരികൾ ഒത്തു കളിക്കുന്നു എന്നുള്ള ആക്ഷേപം. ഉന്നയിച്ചായിരുന്നു പ്രതിഷേധം ‘ടൂ വീലറിൽ വരുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് അയക്കുകയും ചെയ്തു.

പ്രതിഷേധ സമരത്തിന് ടീ മന്മഥൻ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പിബി ഹരികുമാർ ഉദ്ഘാടനം ചെയ്തു കെ എൻ അശോക് കുമാർ റെനി തോമസ്, M E. ജോർജ് ഹാഷിം ഖാൻ എൻ ശിവൻ പിള്ള ഉണ്ണികൃഷ്ണപിള്ള ഷാജി ബഷീർ, സുനിത, മനോജ് ഹരീഷ് കുമാർ ഷിബു പുത്തൻചന്ത എന്നിവർ നേതൃത്വം നൽകി

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *