സംഗീതം മനുഷൃരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി

കുറവിലങ്ങാട്: സംഗീതം മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി എന്ന് ജോസ് കെ മാണി എം പി.
കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഭക്തി ഗാന സംഗീതരംഗത്ത് അര നൂറ്റാണ്ട് തികച്ച സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നരസിംഹ സ്വാമി ക്ഷത്രത്തെ ശബരിമല ഇടത്താവളം ആക്കി മാറ്റുന്നതിനു ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.ചടങ്ങിൽ സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സന്ധ്യ സജികുമാർ, പ്രകാശ് പുതിയാപറമ്പിൽ, ജയേഷ് പഞ്ചമി എന്നിവർ പ്രസംഗിച്ചു.