രണ്ടായിരത്തിലധികം കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ചേർത്തല: കഞ്ചാവ് മിഠായികളുമായി 2 യുപി സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികള ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. ചേർത്തലയിൽ നടന്ന പരിശോധനയിൽ ഇത്തരത്തിൽ 2000 ത്തിലധികം കഞ്ചാവ് മിഠായികളാണ് പിടികൂടിയത്.
ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും എത്തിച്ചിരുന്നത്. ഈ മിഠായി കുട്ടികളിലേക്ക് എത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു