കെഎസ്ആർടിസി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വൈകിയതു മൂലം യാത്ര തടസപ്പെട്ടാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും. രണ്ടു മണിക്കൂറിൽ കുടുതൽ ബസ് വൈകിയോലോ, മുടങ്ങുകയോ ചെയ്താൽ യാത്രക്കാർക്ക് തുക തിരികെ ആവശ്യപ്പെടാം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തുക തിരികെ ലഭിക്കും. സിഎംഡി പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വാഹനാപകടം, സാങ്കേതിക തകരാർ എന്നിവ മൂലം യാത്ര പൂർത്തിയാകാനാവാതെ വരുന്ന സാഹചര്യങ്ങളിൽ തുക രണ്ടു ദിവസത്തിനുള്ളിൽ തിരികെ നൽകും. ഇതിനാവശ്യമായ റിപ്പോർട്ട് ബന്ധപ്പെട്ട ഇൻസ്പെക്‌ടർ ഉടൻ നൽകണം. തുക തിരികെ നൽകുന്നതിൽ വീഴ്ച വന്നാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കും