രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാവിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്‍റർപോളിന് കൈമാറും. രാഹുൽ ജർമ്മനിയിലേക്ക് കടന്നതായാണ് നിഗമനം. രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്‍റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ അതിന് ഫലമുണ്ടാകാതെ വന്നതോടെയാണ് പുതിയ നീക്കം. 2 ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്‍റർപോൾ ആസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കുക എന്നാണ് വിവരം. രാഹുലിന്‍റെ കാറിൽ നിന്നും കണ്ടെത്തിയ രക്തക്കറയുടെ സാംമ്പിൾ ശേഖരിക്കാനും നീക്കം നടക്കുന്നുണ്ട്