ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ; വിമാനം തിരിച്ചിറക്കി
ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു. ഇന്നെല രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന ഐഎക്സ് 1132 വിമാനത്തിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്.
179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകള്‍ തുറന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ചിലർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഇന്നലെ രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം വൈകി രാത്രി 11 മണിയോടെയായിരുന്നു യാത്ര തിരിച്ചത്.