ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു.
ഒമാൻ:കുവൈത്തില്‍ നിന്നും ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40,000 കുവൈത്തി ടൂറിസ്റ്റുകള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി കുവൈത്തിലെ ഒമാനി അംബാസഡർ ഡോ.
സാലിഹ് അല്‍ ഖറൂസി പറഞ്ഞു. കുവൈത്തികള്‍ക്ക് ഒമാന്‍ ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ദോഫാർ മേഖലയാണ് കുവൈത്ത് സന്ദര്‍ശകര്‍ കൂടുതലും എത്തുന്നത്. ദോഫാർ ശരത്കാല സീസണ്‍ ജൂണ്‍ 21 മുതല്‍ ആരംഭിക്കുമെന്നും അല്‍ ഖറൂസി പറഞ്ഞു.
സെപ്തംബർ 21 വരെ സീസണ്‍ നീണ്ട് നില്‍ക്കും. കഴിഞ്ഞ സീസണില്‍ പത്ത് ലക്ഷം സന്ദര്‍ശകരാണ് സ്ഥലത്തെത്തിയത്. കാലാവസ്ഥയിലെ പ്രത്യേകതകള്‍ കാരണം വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ഒമാന്‍. ടൂറിസ്റ്റുകളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ കീഴില്‍ നടക്കുന്നത്. രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.