അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറത്തുവന്ന മുന്നറിയിപ്പു പ്രകാരം നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്.

അതേസമയം, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *