ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ

0

കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ ആറംഗസംഘം പിടിയിൽ. വരാപ്പുഴ സ്വദേശിയായ മോഡൽ അൽക്ക ബോണിയും, സുഹൃത്ത് എബിൻ ലൈജുവാണ് മുഖ്യപ്രതികൾ. ആഷിഖ് അൻസാരി, രഞ്ജിത്, സൂരജ്, മുഹമ്മദ് അസർ എന്നിവരാണ് മറ്റു പ്രതികൾ. 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെല്ലാവരും.

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. കൊക്കെയ്നും എംഡിഎംഎയും ഇവരിൽ നിന്നു പിടിച്ചെടുത്തു. മോഡലിങ്ങിന്‍റെ മറവിലാണ് ലഹരിക്കടത്തെന്ന് പൊലീസ് പറയുന്നു.ലഹരി വിൽപ്പനയുടെ കണക്കുകൾ എഴുതിയ ബുക്കും ലോഡ്ജ് റൂമിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *