പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ മാതാവിനെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ രാഹുൽ പി യുടെ അമ്മയെയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് അഞ്ചു മണിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സ്ത്രീധനം ചോദിച്ചുവെന്ന കേസിലാണ് നോട്ടീസ് അയച്ചത്. ഇതിന് മുൻപ് പീഡനത്തിന് ഇരയായ നവ വധുവും വധുവിന്റെ ബന്ധുക്കളും രാഹുലിന്റെ കുടുംബാംഗങ്ങൾ സ്ത്രീ ധനം ആവശ്യപ്പെട്ടിരുന്നു എന്ന മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റിൽ. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ ബാംഗ്‌ളൂരില്‍ എത്തിച്ച പി രാജേഷ് ആണ് പോലീസ് കസ്റ്റഡിയില്‍. ഇരയെ ആക്രമിക്കുമ്പോള്‍ രാജേഷ് രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം ഉണ്ടായിരുന്നു.
രാഹുൽ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവിൽ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് വിവരം. രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. അതെ സമയം പൊലീസ് ഇന്ന് രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
വിവാഹം കഴിഞ്ഞു വീട്ടിൽ വന വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു