മുതലപ്പൊഴി; സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായ അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. തങ്ങൾക്കു ലഭിച്ച റിപ്പോർട്ട് പൂർണമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സമഗ്ര റിപ്പോർട്ട് ഈ മാസം 28 ന് നൽകണമെന്നും നിർദേശിക്കുന്നു.
മുതലപ്പൊഴിയിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ നിരവധി മത്സ്യത്തൊഴിലാളികളാണ് മരിച്ചത്.