താടിയെല്ല് കുടുങ്ങിപ്പോയി: വായ അടയ്‌ക്കാനാകാതെ യുവതി
യുവതി സന്തോഷം കൊണ്ട് അലറിവിളിച്ചതിന് പിന്നാലെ താടിയെല്ല് കുടുങ്ങി വായ അടയ്‌ക്കാന്‍ കഴിയാതെ ആശുപത്രിയില്‍.ജന്ന സിനത്ര എന്ന ന്യൂജഴ്സിയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇരുപത്തിയൊന്നുകാരിയുമായ യുവതിയാണ് താടിയെല്ല് കുടുങ്ങിയതിനെ തുടർന്ന് വായ അടയ്‌ക്കാൻ കഴിയാത്ത അവസ്ഥയിൽ പെട്ട് പോയത്. ജന്നയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം നടക്കുന്നത്.
യുവതി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്.വീഡിയോ തുടങ്ങുന്നത് തുറന്നുപിടിച്ച വായയുമായി ആശുപത്രിയിലേക്കു നടന്നു വരുന്ന യുവതിയിൽ നിന്നാണ്. കൂടെയുള്ള സ്ത്രീയാണ് യുവതിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഡോക്ടറുമായി സംസാരിക്കുന്നത്. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ശക്തമായ അലർച്ചയിൽ ജെന്നയുടെ താടിയെല്ല് കുടുങ്ങിയതാണെന്ന് മനസിലാകുന്നത്.യുവതിയുടെ താടിയെല്ല് പൂർവസ്ഥിതിയിലായത് മണിക്കൂറുകൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ്