അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചു വയസുകാരി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുകയാണ്. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യവകുപ്പും കനത്ത ജാഗ്രതയിലാണ്