അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ സീതയ്ക്കായി കൂറ്റന്‍ ക്ഷേത്രം പണിയും: അമിത് ഷാ

0

പട്‌ന: അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിനായി കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ദേവേഷ് ചന്ദ്ര ഠാക്കൂറിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

തങ്ങൾ വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ല. പ്രധാനമന്ത്രി അയോധ്യയിൽ രാമലല്ലയുടെ ക്ഷേത്രം നിർമ്മിച്ചു, ഇനി അവശേഷിക്കുന്നത് സീതദേവിക്കായി ജന്മസ്ഥലത്ത് ഒരു മഹത്തായ സ്മാരകം നിർമ്മിക്കുക എന്നതാണ്. സീത ദേവിയുടെ ജീവിതത്തോട് ചേർന്ന് നിൽക്കും വിധം ഉത്തമമായ ആർക്കെങ്കിലും ഒരു ക്ഷേത്രം പണിയാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയാണ്, അത് ബിജെപിയാണെന്നും ഷാ പറഞ്ഞു.

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകുമെന്ന് കോൺഗ്രസും ആർജെഡിയും ഒരിക്കലും ചിന്തിച്ചിരുന്നില്ല, അത് മോദി സർക്കാരാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന് വേണ്ടത് ‘വികാസരാജ്’ ആണ്, ‘ജംഗിൾരാജ്’ അല്ല. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌നം നല്‍കുന്നതിനെ കുറിച്ച് ഒരിക്കല്‍പ്പോലും കോണ്‍ഗ്രസോ, ആര്‍ജെഡിയോ ചിന്തിച്ചിരുന്നില്ല. മോദി സര്‍ക്കാരാണ് അദ്ദേഹത്തിന് ഭാരത് രത്‌നനല്‍കിയതെന്നും അമിത് ഷാ പറഞ്ഞു.

ആർജെഡി നേതാവ് ലാലു പ്രസാദിനെ പ്രസംഗത്തിൽ വിമർശിക്കാനും ഷാ മറന്നില്ല. തന്‍റെ മകനെ മുഖ്യമന്ത്രിയാക്കാനാണ് ലാലു പ്രസാദ് യാദവിന്‍റെ ശ്രമം. അതിന്‍റെ ഭാഗമായി എസ്‌സി/ എസ്ടി, ഒബിസി സംവരണത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനൊപ്പം അവര്‍ അണിനിരക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്തുവില കൊടുത്തും തിരിച്ചുപിടിക്കും. ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുകയെന്നത് മൂന്നാം തവണയും മോദി സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് ബീഹാറിലെ 40 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *