ജോസ് കെ. മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി വി.ഡി. സതീശൻ
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണത്തിന്‍റെ മുഖപ്രസംഗം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാൻ പാർട്ടി ഈരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം കോൺഗ്രസോ യുഡിഎഫോ ചർച്ച ചെയ്തിട്ടില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞു.