ആവശ്യം അംഗീകരിച്ചു; മില്‍മ സമരം ഒത്തുതീര്‍പ്പായി

0

തിരുവനന്തപുരം: കേരളത്തിലെ മില്‍മ സമരം ഒത്തുതീര്‍പ്പായി. സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മിൽമ സമരം ഒത്തുതീര്‍പ്പായത്. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം ഇന്ന് ബോര്‍ഡ് മീറ്റിംഗിൽ തീരുമാനിക്കും.തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ ഇന്ന് അന്തിമ തീരുമാനം ബോര്‍ഡ് കൂടി തീരുമാനിക്കും. ഇതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനം എടുത്തത്.

ഇതോടെ രാത്രി 12 നുള്ള ഷിഫ്റ്റില്‍ തൊഴിലാളികള്‍ ജോലിക്കു പ്രവേശിച്ചു. ഈ മാസം 30 നകം ജീവനക്കാരുടെ പ്രമോഷന്‍ ഇന്റര്‍വ്യു നടത്തും. ഇന്ന് രാവിലെ 11ന് ബോര്‍ഡ് യോഗം നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാൽ വിതരണം തടസ്സപ്പെടാൻ സാധ്യത. മിൽമ ജീവനക്കാരുടെ ഐ എൻ ടി യു സി, സി ഐ ടി യു സംഘടനകളിലെ ജീവനക്കാരാണ് സ്ഥാന കയറ്റം നിഷേധിക്കുന്നു എന്ന് ആരോപിച്ച് സമരത്തിൽ ഏർപ്പെട്ടത്

മിൽമയിലെ അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച 40 ജീവനക്കാർക്കെതിരെ പോലീസ് എടുത്ത കള്ള കേസ് പിൻവലിക്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. തിരുവനന്തപുരം മേഖല യൂണിയൻ ജീവനക്കാർ സമരം ആരംഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം പത്തനംതിട്ട പ്ലാന്റുകളിലും പ്രവർത്തനം തടസ്സപ്പെട്ടിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *