എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

0

ന്യൂഡൽഹി: എൽടിടിഇയുടെ നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ ഇപ്പോഴും രാജ്യത്തിന്‍റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് കണ്ടെത്തിയതിനാലാണ് നിരോധനം നീട്ടിയതെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.

2009ൽ ശ്രീലങ്കയിൽ പട്ടാള നീക്കത്തിലൂടെ തറ പറ്റിച്ചെങ്കിലും ഈഴം (വിശാല തമിഴ് രാജ്യം) എന്ന ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല. ഇതിനു വേണ്ടി അന്താരാഷ്ട്രതലത്തിൽ ഫണ്ട് സ്വരൂപിക്കുന്നതായും പ്രവർത്തനം തുടരുന്നതായും തകർന്നു പോയ സംഘടനയെ വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *