നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം
കോഴിക്കോട്: കൊടുവള്ളി മദ്രാസ ബസാറിനടുത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്നു പുലർച്ചെ 5.15 നാണ് സംഭവം. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് വെട്ടിത്തിരിഞ്ഞ് എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരുക്കുകളില്ല. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു